കാറും കോളും

കേരളത്തിന്റെ തീരക്കടലിൽ അടുത്ത മൂന്നു ദിവസത്തേക്കുള്ള കാറ്റിന്റെയും മഴയുടെയും സാധ്യതകൾ ഐ എം ഡി, ഇൻകോയിസ് എന്നീ സർക്കാർ ഏജൻസികളുടെ പ്രവചനങ്ങൾ പഠിച്ചു കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) അന്തരീക്ഷശാസ്ത്ര വിഭാഗം തയ്യാറാക്കിയത്. ഈ വിവരങ്ങൾ കൂടുതൽ പ്രയോജനപ്രദമാക്കാൻ കുസാറ്റ് ഗവേഷകർ മറ്റു ചില വിദഗ്ധ വിഭാഗങ്ങളുടെയും അറിവ് പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി, നാഷണൽ സെന്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്റിംഗ്, നാഷണൽ സെന്റർ ഫോർ എൻവറോൺമെന്റൽ പ്രെഡിക്ഷൻ, യൂറോപ്യൻ സെന്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്റിംഗ് എന്നീ സ്ഥാപനങ്ങൾ നൽകുന്ന വിവരങ്ങൾ റെഫെറെൻസിനായി ഉപയോഗിച്ചിട്ടുണ്ട്. പ്രത്യകം ശ്രദ്ധിക്കുക: കടൽപ്പണിക്കാർക്കായി പ്രവചനങ്ങൾ മെച്ചപ്പെടുത്താനായുള്ള ഗവേഷണത്തിന്റെ ഭാഗം മാത്രമാണീ വിവരം കൈമാറൽ. ഐ എംഡി യുടെയും ഇൻകോയിസിന്റെയും കേരള ദുരന്തനിവാരണ അതോറിറ്റിയുടെയും ആധികാരിക അറിയിപ്പുകൾ അനുസരിച്ചുമാത്രം കടലിൽ പോകുക.

അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള മഴയുടെ വിവരങ്ങൾ

അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള കാറ്റിന്റെ വേഗത