കടലിന്റെ സ്ഥിതി

റേഡിയോ മൺസൂൺ

ശബ്ദം
IMG_0076

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് ആഗസ്ത് 08 ശനിയാഴ്ച പകൽ 2 മണിക്കുള്ള അറിയിപ്പ്,

ശനിയാഴ്ച അഞ്ചുതെങ്ങു മുതൽ പൂവാർ വരെയുള്ള തീരങ്ങളിൽ വടക്ക് പടിഞ്ഞാറ് നിന്നും 25 കിലോമീറ്റർ വരെ വേഗതയിലാകും കാറ്റ്. പൂവാർ തീരത്തിന് തെക്കും ഇരുപത് കിലോമീറ്ററിന് അപ്പുറവും 30 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുണ്ടാകാം. തീരക്കടലിൽ പെട്ടന്ന് ഉണ്ടാകുന്ന കാറ്റ് 50 കിലോമീറ്റർ കിലോമീറ്റർ വരെ വേഗതയിലാകാം. പെട്ടെന്നുള്ള കാറ്റിനൊപ്പം ഇടവിട്ട മഴയുണ്ടാകാനും സാധ്യതയുള്ളതായി ഇന്ത്യൻ അന്തരീക്ഷ പഠന കേന്ദ്രം അറിയിക്കുന്നു. തീരക്കടലിൽ അലകൾ തെക്ക് പടിഞ്ഞാറ് നിന്നും 15 അടിവരെ ഉയരത്തിൽ. കാണാവുന്ന ദൂരം 12 കിലോമീറ്ററോളം. മഴയുള്ളപ്പോൾ ദൂരെ കാഴ്ച കുറയും. ദൂരെകടലിൽ കാറ്റിൻറെ വേഗത കൂടുതൽ ആയതിനാലും അലകൾ കൂടുതലായതിനാലും കടലിൽ പണിക്ക് പോകരുതെന്നാണ് ഐ.എം.ഡിയുടെ നിർദ്ദേശം. ഞായറാഴ്ചയും തിങ്കളാഴ്ചയും ഇതേ വേഗതയിലാകും കാറ്റ്.

കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് കാണുക imdtvm.gov.in. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് ഞായറാഴ്ച പകൽ 2 മണിക്ക്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.