ഞങ്ങളെപ്പറ്റി

തിരുവനന്തപുരത്തുനിന്നും കടലിൽ പോകുന്നവർക്കായി ഇന്ത്യൻ ദേശീയ സമുദ്രവിവരസേവന കേന്ദ്രവും ഇന്ത്യൻ കാലാവസ്ഥാനിരീക്ഷണ വിഭാഗവും നൽകുന്ന അറിയിപ്പുകൾ ഞങ്ങൾ എല്ലാ ദിവസവും നൽകുന്നു.

ഈ അറിയിപ്പുകൾ ഫോണിലൂടെ ലഭിക്കുന്നതിനായി 9266744111 എന്ന നമ്പറിൽ ഡയൽചെയ്യുക ഫോണിൽ എൻഗേജ്ഡ് ടോൺ ആകുമ്പോൾ കട്ട് ചെയ്യുക.ഒരു കാൾ ബാക്കിലൂടെ നിങ്ങൾക്ക് ആ ദിവസത്തെ സമുദ്ര കാലാവസ്ഥ ലഭിക്കും . വാട്സാപ്പിൽ ലഭിക്കാനായി 9446536481 നമ്പറിലേക്ക് ഒരു ടെക്സ്റ്റ് മെസ്സേജ് ഒന്നുമെഴുതാതെ അയക്കുക. ഫേസ്ബുക്കിൽ Facebook.com/radiomonsoon,  ട്വിറ്ററിൽ Twitter.com/radiomonsoon എന്നീ വിലാസങ്ങളിലും ഈ സേവനം ലഭ്യമാണ്.

ഈ സേവനം നിങ്ങളിലേക്കെത്തിക്കുന്നതു പുതുക്കുറിച്ചിയിലെ റേഡിയോ മൺസൂൺ എന്ന സന്നദ്ധ സംഘടനയാണ്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയാണ് ഞങ്ങളുടെ ലക്ഷ്യം. ഗവേഷകരുടെയും, അധ്യാപകരുടെയും, മാധ്യമപ്രവവർത്തകുരുടെയും ഒരു ചെറിയ സംരംഭമാണിത് – ഒരു ഫണ്ടിംഗ് ഏജൻസിയുമായും ഞങ്ങൾക്ക് ബന്ധമില്ല.