നമ്മളറിയാൻ

PHOTO-2018-07-29-15-12-19കടൽ ചുവപ്പുകലർന്ന നിറമായി മാറുന്നു

mic ശബ്ദം

2018 ആഗസ്ററ് 1  ബുധനാഴ്ച:  തിരുവനന്തപുരത്തെ കടൽ ചുവപ്പുകലർന്ന നിറമായി മാറുന്നു എന്ന  വാട്ട്സ് അപ്പ്  സന്ദേശം   പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനു  കാരണം കൊച്ചി കുസാറ്റിലെ ഫിസിക്കൽ ഓഷ്യനോഗ്രഫി വിഭാഗം ഡീൻ ആയ ഡോക്ടർ എ. എൻ . ബാൽചന്ദ് റേഡിയോ മൺസൂണിനോട് പറയുകയുണ്ടായി. ഈ പ്രതിഭാസത്തിനു കാരണം ഹാംഫുൾ ആൽഗെ ബ്ലൂ (HAB) എന്നറിയപ്പെടുന്ന ആൽഗെ  സമൂഹങ്ങളാണ്.കൊല്ലം കടലിൽ നിന്നും തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന ഒരു പ്രതിഭാസമാണിത്.അനുകൂല സാഹചര്യം ലഭിക്കുകയാണെങ്കിൽ ഇവ  വളരെവേഗം വർധിച്ചു കിലോമീറ്ററുകളോളം പരക്കുന്നതാണ്.

സാധാരണമായി രണ്ടുമൂന്നു ദിവസങ്ങൾക്കോ ആഴ്ചകൾക്കോ ഉള്ളിൽ ഇവ അപ്രത്യക്ഷ മാകുകയും ചെയ്യും.  വലിയ തോതിലാകുമ്പോൾ, ഇവ ഉൽപാദിപ്പിക്കുന്ന വിഷം മത്സ്യങ്ങളെ ബാധിക്കുന്നതിനാൽ ചില അവസരങ്ങളിൽ മൽസ്യങ്ങൾ കൂട്ടത്തോടെ കൊല്ലപ്പെടുന്നതായി റിപ്പോർട്ട്  ചെയ്തിട്ടുണ്ട്. ഇവയുടെ സാന്നിധ്യമുള്ള പ്രദേശങ്ങൾ പലപ്പോഴുംമൽസ്യ ബന്ധനത്തിന്    അനുകൂലമല്ല എന്നും, ഇതൊരു ഹ്രസ്വ കാല പ്രശ്നമാണെന്നും, ഇവിടെനിന്നും ലഭിക്കുന്ന മൽസ്യങ്ങൾ വളരെവേഗം ചീഞ്ഞു പോകുന്നതായും അദ്ദേഹം അറിയിച്ചു.