കേരളത്തിൽ ഉയർന്ന തിരമാലയ്ക്ക് മുന്നറിയിപ്പ്

കേരളത്തിലെ പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള തീരങ്ങളിൽ 04-08-2020 രാത്രി 11.30 വരെ ഉയർന്ന തിരമാലകൾ ഉണ്ടായേക്കുമെന്ന് ഇന്ത്യൻ സമുദ്ര വിവരസേവന കേന്ദ്രമായ ഇൻകോയിസ് അറിയിക്കുന്നു. 10 അടി വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്.

കടലിലും തീരത്തും ഹാർബറിലും സൂക്ഷിച്ചിരിക്കുന്ന മത്സ്യബന്ധന വള്ളങ്ങളും ഉപകരണങ്ങളും സുരക്ഷിതമാക്കി വയ്ക്കണമെന്നും അറിയിക്കുന്നു.

തിരുവനന്തപുരം ജില്ലയിൽ പൊതുവേ കടൽ കയറ്റം രൂക്ഷമായി ഉണ്ടാവാറുള്ള പൂന്തുറ, വലിയതുറ,അഞ്ചുതെങ്ങ് പോലുള്ള മത്സ്യബന്ധന ഗ്രാമങ്ങളിൽ താമസിക്കുന്നവർ കൂടുതൽ ശ്രദ്ധിക്കുക.

കോവിഡ് 19 :മൽത്സ്യത്തൊഴിലാളികൾക്കുള്ള പ്രത്യേക അറിയിപ്പ്


തിരുവനന്തപുരം ജില്ലയുടെ മത്സ്യബന്ധന ഗ്രാമങ്ങളിൽ കോവിഡ് 19 സാമൂഹ്യ വ്യാപനം തുടരുന്ന സവിശേഷ സാഹചര്യം പരിഗണിച്ചുകൊണ്ട് തിരുവനന്തപുരം ജില്ലയിൽ ഒരിടത്തും ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ മത്സ്യബന്ധനം നടത്താൻ പാടില്ലെന്ന് തിരുവനന്തപുരം കലക്ടർ ഉത്തരവിറക്കിയിരിക്കുന്നു. ആയതിനാൽ പ്രിയ മത്സ്യത്തൊഴിലാളികൾ കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി കടലിൽ പണിക്ക് പോവാൻ പാടില്ലെന്നറിയിക്കുന്നു.ശനിയാഴ്ച അർദ്ധരാത്രി മുതൽ തിരുവനന്തപുരം ജില്ലയിലെ തീരദേശം മുഴുവൻ ട്രിപ്പിൾ ലോക്ക് ഡൌൺ നടപ്പാക്കിയിരിക്കുകയാണ്. കൊറോണ രോഗവ്യാപനത്തിനെതിരെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി കൂട്ടമായുള്ള പരിപാടികളിൽ നിന്നും മാറിനിൽക്കുവാനും സാനിറ്റൈസറോ സോപ്പ് വെള്ളമോ ഉപയോഗിച്ച് കൈകൾ കഴുകുന്നത് ശീലമാക്കുവാനും ആൾക്കൂട്ടം അധികമുണ്ടാകാൻ സാധ്യതയുള്ള മത്സ്യവിപണന ചന്തകൾ,കടപ്പുറത്തെ കൂടിച്ചേരലുകൾ,ആരാധനാലയങ്ങളിലെ കൂടിച്ചേരലുകൾ എന്നിവയിൽ നിന്ന് മാറിനിൽക്കുവാനും വീടിന് പുറത്ത് ഇറങ്ങാതിരിക്കുവാനും അത്യാവശ്യങ്ങൾക്ക് പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുവാനും പ്രിയ മത്സ്യത്തൊഴിലാളികളെ ഓർമിപ്പിക്കുന്നു. എല്ലാ മത്സ്യത്തൊഴിലാളികളും കൂടുതൽ ജാഗ്രതയോടെ സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കണമെന്ന് അഭ്യർത്‌ഥിക്കുന്നു.